നടിയും മോഡലുമായ ഷഹനയുടെ മരണം ആത്മഹത്യ തന്നെയാകാമെന്ന നിഗമനത്തില്‍ ഫോറന്‍സിക് സംഘവും. ഭര്‍ത്താവ് സജാദും ഷഹനയും തമ്മില്‍ മരണത്തിന് തൊട്ടുമുമ്പ് പിടിവലി നടന്നിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ആത്മഹത്യയാണെന്ന നിഗമനത്തിന് പിന്നാലെ ഫോറന്‍സിക്ക് സംഘം പറമ്പില്‍ ബസാറിലെ വാടക മുറിയില്‍ വിദഗ്ദ പരിശോധന നടത്തി. ആത്മഹത്യ തന്നെയാണോ എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഫോറന്‍സിക്കിന്‍രെ പരിശോധന. ജനലില്‍ കണ്ട പ്ലാസ്റ്റിക് കയര്‍ തൂങ്ങിമരിക്കാന്‍ പര്യാപ്തമാണെന്നാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം.